ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആഭ്യന്തര വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക്, ഔഷധ നിർമാണം, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുകയാണ് ലക്ഷ്യം. 2026 ജൂൺ 30 വരെ ഈ ആനുകൂല്യം നിലനിൽക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
യുദ്ധം കാരണം ആഗോള വിതരണ ശൃംഖല തടസപ്പെടുകയും ചരക്ക് കൂലി വർധിക്കുകയും ചെയ്തത് ഇന്ത്യൻ വ്യവസായങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായതും തിരിച്ചടിയായിട്ടുണ്ട്. മെഥനോൾ, അസറ്റിക് ആസിഡ്, ഫിനോൾ, ടൊളുവിൻ, സ്റ്റൈറീൻ തുടങ്ങിയ കെമിക്കലുകൾക്കും
പോളിപ്രൊപ്പിലീൻ, പിവിസി, പോളിസ്റ്റൈറീൻ തുടങ്ങിയ പ്ലാസ്റ്റിക് നിർമ്മാണത്തിനുള്ള വസ്തുക്കൾ. പ്ലാസ്റ്റിക് പാക്കേജിംഗ്, തുണിത്തരങ്ങൾ, വാഹന നിർമാണം, മരുന്നുകൾ തുടങ്ങിയവയുടെ ഉത്പാദനച്ചെലവ് കുറയാനും ഇത് സഹായിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ നീക്കം ഉപകരിക്കും.